തെല്‍അവീവ്- ലോകത്തെമ്പാടും പ്രതീക്ഷ നല്‍കിയിരിക്കുന്ന ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ യു.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഇസ്രായില്‍ വെളിപ്പെടുത്തി.
തങ്ങള്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട ട്രയലില്‍ 90 ശതമാനത്തിലേറെ ഫലപ്രമെന്ന് തെളിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ഫൈസര്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു.
ലോകത്ത് പത്ത് ലക്ഷത്തിലേറെ പേരുടെ ജീവനെടുക്കുകയും ആഗോള സമ്പദ്ഘടന തന്നെ തകര്‍ക്കുകയും ചെയ്ത കോവിഡ് മഹാമാരിക്കെതിരായ വലിയ വിജയമായാണ് ഫൈസര്‍ വാക്‌സിനെ വിലയിരുത്തുന്നത്.
യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് നുചിനുമായി വാക്‌സിന്‍ കാര്യം ചര്‍ച്ച ചെയ്തതായി ഇസ്രായില്‍ ധനമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.
യു.എസില്‍ വിതരണം ചെയ്യുമ്പോള്‍ തന്നെ സമാന്തരമായി ഇസ്രായിലിനും നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രധാന ദിനമെന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച ദിവസത്തെ ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.






