പട്‌ന-ബിഹാറില്‍ ആദ്യ ഫലസൂചനകള്‍ ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് അനുകൂലം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദിവിന്റെ വീടിനുമുന്നില്‍ അനുയായികള്‍ തടിച്ചു കൂടി.
മഹാസഖ്യം 73 സീറ്റിലും നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ 57 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. മറ്റുള്ളവര്‍ ഒമ്പത് സീറ്റിലും ലീഡ് ചെയ്യുന്നു.
242 അംഗ സഭയില്‍ മഹാസഖ്യം മുന്‍തൂക്കം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.