ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക നിര്യാതയായി

ജിദ്ദ- ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ കെ.ജി വഭാഗം (മോണിംഗ് ഷിഫ്റ്റ്) അധ്യാപിക കൗസര്‍ ഫാത്തിമ ജിദ്ദയില്‍ നിര്യാതയായി.
ഹൈദരാബാദ് സ്വദേശിനിയാണ്. ഭര്‍ത്താവും മൂന്നു മക്കളുമുണ്ട്. ടീച്ചറുടെ നിര്യാണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും മറ്റു ജീവനക്കാരും വിദ്യാര്‍ഥികളും അനുശോചിച്ചു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ കൗസര്‍ ഫാത്തിമ നല്‍കിയ സേവനങ്ങള്‍ എന്നും സ്മരിക്കുന്നതാണെന്നും അവരുടെ വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ പറഞ്ഞു.

 

Latest News