പാലക്കാട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- പാലക്കാട് ആലത്തൂർ ഇരട്ട കുളം കുന്നത്ത് പടി സ്വദേശി സക്കീർ (52) റിയാദ് സനദ് ഹോസ്പിറ്റലിൽ നിര്യാതനായി. പിതാവ്: മൊയ്തീൻ, മാതാവ്:ബിഫാത്തിമ. ഭാര്യ റഷീദ. മക്കൾ സകീബ് ഹുസൈൻ, റിഷാന, നാഷിഫ്. മൃതദേഹം മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളുമായ്  കെ.എം.സി.സി  പാലക്കാട്  പട്ടാമ്പി കെ.എം.സി.സി നേതാക്കളും ഫൈസൽ ആലത്തൂർ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ. ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്‌
 

Latest News