കോഴിക്കോട്- അനധികൃത സ്വത്ത് സമ്പാദനകേസിൽ മുസ്്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. കോഴിക്കോട് വിജിലൻസ് എസ്.പിക്കാണ് അന്വേഷണ ചുമതല. അഡ്വ. എം.ആർ ഹരീഷാണ് പരാതി നൽകിയത്.അതിനിടെ, ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുള്‍ അസീസും ഷാജിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് പരാതി നല്കി. ഷാജിയുമായി ബന്ധപ്പെട്ട കേസില്‍ സഹോദരന്മാരുടെ ബന്ധം അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഷാജിയുടെ പണ സ്രോതസ്സ് സഹോദരങ്ങളാണെന്നാണ് പരാതിയില്‍ പറയുന്നത്.