വിവാഹബന്ധം പിരിയാന്‍ ഒരു കാരണമുണ്ട്- റിമി ടോമി 

പാലാ-ഒരുപാട് മികച്ച ഗാനങ്ങള്‍ അലപിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് റിമി ടോമി. അഭിനയത്രി, ഗായിക, അവതാരിക, മോഡല്‍ എന്നിങ്ങനെ പലവിധ മേഖലകളില്‍ താരം സജീവമാണ്. എന്നാല്‍ തന്റെ പാട്ടുകളിലൂടെയാണ് റിമി നിരവധി ആരാധകരെ സ്വന്തമാക്കുന്നത്.
ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് താരം സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. തന്റെ സംസാര ശൈലി കൊണ്ട് താരം ആരാധകരുടെ മനസ്സുകളില്‍ നിറഞ്ഞു നിന്നു.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് റിമി തുടങ്ങിയ യൂട്യൂബ് ചാനലിന് ആരാധകരുടെ ഭാഗത്തുനിന്നും വന്‍ സ്വീകരണമാണ് ലഭിച്ചത്.
ഒരു അഭിമുഖത്തില്‍ ഗോസിപ്പുകളെ കുറിച്ച് റിമി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ; ഗോസിപ്പുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മാണം ഉണ്ടാകണം. നിയമങ്ങള്‍ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളുമൊന്നും ആരുടേയും കുറ്റമല്ലെന്നും, എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം, തത്കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല.
2019 ല്‍ ഇരുവരും ഉഭയ സമ്മത പ്രകാരം വിവാഹ മോചിതരാവുകയായിരുന്നു. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. താരം പറഞ്ഞു.


 

Latest News