എം.സി ഖമറുദ്ദീൻ എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യും

കാസർക്കോട്- ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി നേരത്തെ ക്രൈം ബ്രാഞ്ച്  എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഖമറുദ്ദീനെതിരെ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിവേക് കുമാര്‍ വ്യക്തമാക്കിയിരുന്നു. വഞ്ചന കേസില്‍ എം.എല്‍.എക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇന്ന് രാവിലെ പത്തരയോടെയാണ് എം.സി ഖമറുദ്ദീന്‍ എസ്.പി ഓഫീസിലേക്ക് എത്തിയത്. 
 

Latest News