Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റഷീദ് കരുവള്ളിക്ക് കെ.എം.സി.സി യാത്രയയപ്പ് നൽകി

ജിദ്ദ- മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ മക്കരപറമ്പ  കെ എം സി സി ചെയർമാൻ റഷീദ് കരുവള്ളിക്ക് ജിദ്ദ മക്കരപറമ്പ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകി.

പഞ്ചായത്ത് കെ.എം.സി.സി യുടെ തുടക്കം മുതലേ  പ്രവർത്തിച്ചു വരുന്ന റഷീദ് കരുവള്ളി പഞ്ചായത്ത് കെ.എം.സി.സി മുതല്‍ ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി കമ്മിറ്റികളില്‍ സജീവ സാന്നിധ്യമായിരുന്നു. 

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്‌ നടന്ന ചടങ്ങ് കാച്ചിനിക്കാട് ചോലക്കൽ പീടിയേക്കൽ കോയയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് ആരംഭിച്ചത്.

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഗഫൂർ അമ്പലക്കുത് ഉപഹാരവും  ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി ചെയർമാൻ ഷാജിറലി  തങ്കയത്തിലും മെമെന്റോയും നൽകി.

ഈദിനോട് അനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു ,കുഞ്ഞിമുഹമ്മദ് അറക്കൽ അദ്ധ്യക്ഷത വഹിച്ചു.   നൗഷാദ് വെങ്കിട്ട സ്വാഗതവും ഹൈദർ അലി മാരാത്ത് നന്ദിയും പറഞ്ഞു.

 

Latest News