Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിജയമന്ത്രങ്ങള്‍ രണ്ട് വേദികളില്‍ പ്രകാശനം ചെയ്തു

ദോഹ- ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ പ്രകാശനം വേറിട്ട അനുഭവമായി. ഒരേ സമയം  രണ്ട് വേദികളിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന പ്രകാശന ചടങ്ങിന് പ്രസാധകരായ ലിപി പബ്‌ളിക്കേഷന്‍സ് മേധാവി ലിപി അക് ബര്‍ നേതൃത്വം നല്‍കി.

അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് ആദ്യ പ്രതി നല്‍കി യൂറോപ്യന്‍ ഡിജിറ്റല്‍ യൂനിവേര്‍സിറ്റി ചാന്‍സിലര്‍ പ്രൊഫസര്‍ സിദ്ദീഖ് മുഹമ്മദാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ദോഹയില്‍ ഗ്രന്ഥകാരന്റെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം 98.6 എഫ്. എം ല്‍ വെച്ചാണ് പ്രകാശനം നടന്നത്. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകരക്ക് ആദ്യ പ്രതി നല്‍കി പ്രമുഖ വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ ഡോ. എം. പി. ഹസന്‍ കുഞ്ഞിയാണ് പുസ്തകം പ്രകാശനം നിർവഹിച്ചത്.

വടക്കാങ്ങര നുസ്റതുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളം സി. ഇ. ഒ അന്‍വര്‍ ഹുസൈന്‍, എം.പി. ട്രേഡേര്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. പി. ഷാഫി ഹാജി , അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ഡോ. വി.വി.ഹംസ, യൂഗോ പേ വേ ചെയര്‍മാന്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, റൂസിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി. എം. കരീം, സെപ്രോടെക് സി. ഇ. ഒ. ജോസ് ഫിലിപ്പ് , ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ , അല്‍ മുഫ്ത റെന്റ് ഏ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ് മാന്‍ എന്നിവര്‍ സംസാരിച്ചു.

മലയാളം ന്യൂസ് പ്രസിദ്ധീകരിച്ച ലേഖന പരമ്പരയാണ് പുസ്തകമായി പുറത്തിറങ്ങിയത്.

വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി അഞ്ചാമത് പുസ്തകമാണിത്. പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം അടുത്ത ദിവസം നടക്കും.

 

Latest News