ബംഗളൂരു- ലൗ ജിഹാദ് നിരോധിക്കാന്‍ കര്‍ണാടക നിയമം കൊണ്ടുവന്നാല്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനു സമാനമായ നിയമം കര്‍ണാകടയില്‍ കൊണ്ടുവരുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും കര്‍ണാടക ടൂറിസം മന്ത്രിയുമായ സി.ടി രവി പ്രസ്താവിച്ചിരുന്നു.
ഹിന്ദു-മുസ്ലിം വിവാഹങ്ങളെ എതിര്‍ക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്. അതേസമയം തന്നെ ഇങ്ങനെയൊരു സംഭവമില്ലെന്നും കേന്ദ്ര ഏജന്‍സികളില്‍ ഒന്നും തന്നെ ലൗ ജിഹാദ് നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഢിയാണ് രാജ്യത്തെവിടേയും ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.