സിബിഐക്കുള്ള പൊതുസമ്മതം ജാര്‍ഖണ്ഡും പിന്‍വലിച്ചു

റാഞ്ചി- സംസ്ഥാനത്ത് അന്വേഷണങ്ങള്‍ നടത്താന്‍ സിബിഐക്ക് നല്‍കിയ പൊതുസമ്മതം ജാര്‍ഖണ്ഡിലെ ജെഎംഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരും പിന്‍വലിച്ചു. ഇതോടെ കേസ് അന്വേഷണങ്ങള്‍ക്ക് ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി സിബിഐ തേടേണ്ടി വരും. രണ്ടു ദിവസം മുമ്പ് കേരളവും സിബിഐയെ തടഞ്ഞിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന പശ്ചമി ബംഗാള്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ സിബിഐക്കുള്ള പൊതു സമ്മതം പിന്‍വലിച്ച സംസ്ഥാനങ്ങള്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രാഷ്രീയ എതിരാളികളെ നേരിടാന്‍ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഈ സംസ്ഥാനങ്ങളുടെ ആരോപണം.
 

Latest News