ദുബായ്- പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചതു കൊണ്ടാണോ എന്നറിയില്ല നാലു വയസ്സുകാരി ഹനാന്‍ പലപ്പോഴും ഉറക്കത്തില്‍ ഞെട്ടിയുണരും, പോലീസെന്ന് വളിച്ചു കൂവും.
ഇതൊന്നു മാറ്റിയെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് കുട്ടിയുടെ അമ്മാവന്‍ നാജി സാലിഹ് നാജി പോലീസിനെ വീട്ടിലേക്ക് വിളിച്ചത്.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ദുബായ് പോലീസ് മറ്റൊന്നും ആലോചിച്ചില്ല. സമ്മാനങ്ങളുമായി വിട്ടിലേക്ക് കുതിച്ചു. ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിന്റെ നിര്‍ദേശങ്ങള്‍ അതായിരുന്നുവല്ലോ. പോലീസ് കാര്‍ നിര്‍ത്തി വീട്ടിലെക്ക് കയറി വന്നപ്പോള്‍ വീട്ടുകാര്‍ക്ക് അത് അവിശ്വസനീയ സംഭവമായി.
പോലീസ് വന്ന് അറസ്റ്റ് ചെയ്യുമെന്നും വീട്ടില്‍നിന്ന് കൊണ്ടുപോകുമെന്നും പറഞ്ഞ് സഹോദരനാണ് ഹനാനെ ഭയപ്പെടുത്തിയിരുന്നത്.
പോലീസ് വീട്ടിലെത്തിയപ്പോള്‍ ഹനാന്‍ പേടിച്ചു വിറച്ചു. സഹോദരന്‍ പറഞ്ഞതു പോലെ അറസ്റ്റ് ചെയ്തു കൊണ്ടു പോകാന്‍ പോലീസുകാരെത്തിയെന്നാണ് അവള്‍ ധരിച്ചത്. പക്ഷേ വനിതാ പോലീസുകാര്‍ അവളെ നിമഷങ്ങള്‍ കൊണ്ട് കൂട്ടുകാരിയാക്കി. സമ്മാനങ്ങള്‍ നല്‍കി ചിരിപ്പിച്ച അവളേയും കൊണ്ട് ഒരു മണിക്കൂറോളം കാറില്‍ സഞ്ചരിച്ചു.
പോലീസിന്റെ ഇടപെടലിനും സഹായത്തിനും നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെയായി കുടുംബം.
ട്വിറ്ററിലൂടെയാണ് ഹനാന്റെ അമ്മാവന്‍ നാജി സാലിഹ് ദുബായ് പോലീസിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ലഫ്. കേണല്‍ റാഷിദ് ബിന്‍ സബവിയാണ് ഉടന്‍ തന്നെ അപേക്ഷ പരിഗണിക്കുകയായിരുന്നു. പോലീസിനെ ഭയപ്പെടുന്നു എന്നതിനേക്കാളും അപകടമുള്‍പ്പെടെ എന്തെങ്കിലും ആവശ്യം നേരിടുമ്പോഴും പോലീസിനോട് സംസാരിക്കാനും സഹായം തേടാനും ആളുകള്‍ മടിക്കാറുണ്ടെന്ന് നാജി പറഞ്ഞു.