ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; ചിത്രം വൈറലായി

ദുബായ്- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചു. പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് കുത്തിവെക്കുന്ന ചിത്രം ശൈഖ് മുഹമ്മദ് കഴിഞ്ഞ ദിവസമാമ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ കയ്യടി നേടി. യുഎഇയില്‍ ഭാവി എല്ലായ്‌പ്പോഴും മികച്ചതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രയത്‌നിച്ച എല്ലാവരും അഭിമാനമാണെന്നും അദ്ദേഹം കുറിച്ചു. 

ചൈനയുടെ സിനോഫാം ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് വികസിപ്പിച്ച വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണമാണ് യുഎഇയില്‍ നടന്നു വരുന്നത്. ജൂലൈയില്‍ പരീക്ഷണം തുടങ്ങി സെപ്തംബറില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാനുള്ള അടിയന്തര അനുമതിയും യുഎഇ സര്‍ക്കാര്‍ നല്‍കിയിരുന്നു.
 

Latest News