ഭോപ്പാല്‍- മധ്യപ്രദേശില്‍ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ വിജയ് റാസിന് ജാമ്യം അനുവദിച്ചു.
മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് വിജയ് റാസിനെ അറസ്റ്റ് ചെയ്തത്. കോടതില്‍ ഹാജരാക്കിയ നടന് ഇന്ന് ജാമ്യം ലഭിച്ചതായി ഗോണ്ടിയ എഎസ്പി അതുല്‍ കുല്‍ക്കര്‍ണിഅറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് കോടതി നടന് നിര്‍ദേശം നല്‍കി.
വിദ്യാബാലന്‍ അഭിനയിക്കുന്ന ഷെര്‍ണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നാണ് പരാതി.






