Sorry, you need to enable JavaScript to visit this website.

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന്

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. എം.ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായ സിമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ഇത്. 
 

Latest News