Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ സിനിമയുടെ പേരില്‍ 5 കോടിയുടെ തട്ടിപ്പ്;  മുഖ്യമന്ത്രിക്ക് പ്രവാസി വ്യവസായിയുടെ  പരാതി 

ആലുവ-അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്തു തുടങ്ങിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു 'പ്രൊഫസര്‍ ഡിങ്കന്‍'. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി വൈകാതെയാണ് താരം ജയിലിലായത്. പുറത്തിറങ്ങിയശേഷം ഷൂട്ടിങ് തുടങ്ങിയെങ്കിലും ഷെഡ്യൂളുകള്‍ പല തവണ മാറി പോയി. ഇതിനിടെ സംവിധായകന്‍ മരണപ്പെടുകയും ചെയ്തു. ചിത്രം പാതിവഴിയിലാണ്. ഈ ചിത്രത്തിന്റെ പേരില്‍ അഞ്ചു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നല്‍കിയിരിക്കുകയാണ് പ്രവാസി വ്യവസായിയായ റാഫേല്‍ പി. തോമസ്.
ചിത്രത്തിന്റെ പേരില്‍ നിര്‍മ്മാതാവ് സനല്‍ തോട്ടം അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത ശേഷം വധഭീഷണി മുഴക്കുകയാണ് എന്ന പരാതിയാണ് വ്യവസായി മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത്.  പാതി പൂര്‍ത്തിയായ ചിത്രത്തിന്റെ ഭാഗങ്ങള്‍ കാണിച്ച് സനല്‍ തോട്ടം പലരില്‍ നിന്നുമായി കാശ് തട്ടുകയാണെന്ന് റാഫേല്‍ ആരോപിക്കുന്നു.
നിലവിലെ കരാര്‍ പ്രകാരം സിനിമയുടെ പൂര്‍ണമായ അവകാശം തനിക്കാണ്, എന്നാല്‍ അത് അനുവദിച്ചു തരാന്‍ സനല്‍ തയ്യാറാവുന്നില്ല. കുടുംബത്തോടൊപ്പം തീ കൊളുത്തി മരിക്കുമെന്നും താല്‍ നാട്ടില്‍ എത്തിയാല്‍ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെതിരെ വേണ്ട നടപടികല്‍ള്‍ സ്വീകരിക്കണം എന്നാണ് റാഫേല്‍ പരാതിയില്‍ പറയുന്നത്.
പ്രൊഫസല്‍ ഡിങ്കന്‍ പൂര്‍ണമായും ത്രീഡി ടെക്‌നോളജി ഉപയോഗിച്ചാണ് ഒരുക്കുന്നത്. നമിത പ്രമോദ് ആണ് നായിക. സംവിധായകന്‍ റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്‍ മജീഷ്യന്റെ റോളിലാണ് ദിലീപ് വേഷമിടുന്നത്‌
 

Latest News