കോഴിക്കോട്-സിനിമ രംഗത്തെ പ്രശ്‌നങ്ങളെ പറ്റി അഭിപ്രായം പറയാത്തതും, പ്രതികരിക്കാത്തതും ഭയന്നിട്ടല്ലെന്നും ഇത്തരം പ്രശ്‌നങ്ങളെ പറ്റി സംസാരിക്കാന്‍ താന്‍ വളര്‍ന്നിട്ടില്ലെന്നു മെഡോണ സെബാസ്റ്റ്യന്‍. പാര്‍വതിയെ പോലെ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരോട് ബഹുമാനമാണുള്ളത്. അവര്‍ പ്രതികരിക്കുമ്പോള്‍ ഗുണം എല്ലാവര്‍ക്കുമാണെന്ന് മഡോണ പറയുന്നു. വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ കൃത്യമായ സന്ദര്‍ഭമുണ്ടാവണം. അല്ലാതെ ഒരു വീഡിയോയിലൂടെയോ പോസ്റ്റിലൂടെയോ പറഞ്ഞാല്‍ ആളുകള്‍ മനസിലാക്കണമെന്നില്ല. അത് വലിയ റിസ്‌ക്കാണ്. നിലവില്‍ ഞാന്‍ എനിക്ക് ലഭിക്കുന്ന റോളുകള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കാറ്. മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ പോകുമ്പോള്‍ അതെന്റെ അഭിനയത്തെ നെഗറ്റീവായി ബാധിക്കുമെന്നും അഭിമുഖത്തില്‍ താരം പറഞ്ഞു.
പാര്‍വതിയെ പോലുളളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോടും നന്ദിയും ബഹുമാനവുമുണ്ട്. കൂടാതെ പുരുഷന്മാരുടെ പ്രശ്‌നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകള്‍ മാക്‌സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറുളളൂ. മറ്റ് കാര്യങ്ങളില്‍ ഫോക്കസ് ചെയ്താല്‍ അത് നെഗറ്റീവായി ബാധിക്കും. നമ്മളെല്ലാം സെന്‍സിറ്റീവ് ആള്‍ക്കാരല്ലേ പക്ഷേ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാല്‍ ഇടപെടുക തന്നെ ചെയ്യും. സ്‌റ്റേജ് ഷോകളില്‍ വരാത്തത് പേടി കൊണ്ടാണ്.സിനിമയില്‍ വന്നതിന് ശേഷം അതിനെക്കുറിച്ച് ബോധവതിയാണ്. കുറച്ച് കഴിയുമ്പോള്‍ മാറുമായിരിക്കും. ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഇറങ്ങുന്നത് കംഫര്‍ട്ടബിളായിട്ടുളള കാര്യമല്ല. പറ്റുമെങ്കില്‍ ആരും ഇല്ലാത്ത ഇടത്ത് നില്‍ക്കുന്നതാണ് ഇഷ്ടം.
ട്രോളന്‍മാരോട് നന്ദിയുണ്ടെന്നും മഡോണ പറഞ്ഞു. 2018ല്‍ കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ കൂട്ടിക്കാലത്തെ ഓര്‍മ്മകള്‍ സമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. താന്‍ നീന്തലിനെ പറ്റി സംസാരിച്ചത് ട്രോളായത് ഗുണമായെന്നാണ് മഡോണ പറയുന്നത്. അതിന് ശേഷം കഥ പറയാനും പരസ്യം ചെയ്യാനും പലരും വിളിച്ചുവെന്നും താരം പറഞ്ഞു.