വാഷിംഗ്ടണ്‍- അമേരിക്കയില്‍ കോവിഡ് മരണനിരക്ക് കുറയുന്നത് ആശ്വാസമായെങ്കിലും രോഗബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക്. നിലവില്‍ 95,67,070 പേര്‍ക്ക് രോഗം ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2,36,982 പേരാണ് മരണ സംഖ്യ. 61,70,402 പേര്‍ രോഗമുക്തി നേടി. 31,59,686 പേര്‍ ചികിത്സയില്‍ കഴിയുന്നു.
കഴിഞ്ഞ ദിവസം 88,507 പേര്‍ക്കാണ് രോഗം ബാധിച്ചത്. 507 പേര്‍ മരിക്കുകയും ചെയ്തു. മരണ നിരക്ക് കുറയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ ഇതുവരെ 14,96,36,755 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.
ടെക്‌സസ്, കാലിഫോര്‍ണിയ, ഫ് ളോറിഡ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ, നോര്‍ത്ത് കരോലിന, ടെന്നിസി, അരിസോണ, ന്യൂജഴ്‌സി എന്നീ സ്‌റ്റേറ്റുകളിലാണ് കോവിഡ് ബാധ കൂടുതല്‍.






