Sorry, you need to enable JavaScript to visit this website.

പതിനാലാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ആമിര്‍ ഖാന്റെ മകള്‍

മുംബൈ- വിഷാദത്തെ കുറിച്ചും അതിലേക്കു നയിച്ച ജീവിതത്തെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ തുറന്നു പറയുകയാണ് ബോളിവൂഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. നാലു വര്‍ഷം മുമ്പ് വിഷാദ രോഗിയായതിനെ കുറിച്ച് തുറന്നു പറഞ്ഞ ഇറ തനിക്കുണ്ടായ മോശം അനുഭവങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്‍സ്റ്റയില്‍ പങ്കുവെച്ച വിഡിയോയില്‍. പതിനാലാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് ഇറയുടെ വെളിപ്പെടുത്തല്‍. 'എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയുമായിരുന്നോ എന്ന് തനിക്ക് അറിയില്ലായിരുന്നു. വളരെ അസാധാരണ സാഹചര്യമായിരുന്നു. എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇത് എല്ലാ ദിവസവും സംഭവിച്ചിരുന്നില്ല'- ഇറ പറഞ്ഞു.

ഈ ഒരു ഭീകര സാഹചര്യത്തില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിച്ചത് മാതാപിതാക്കളായ ആമിര്‍ ഖാനും മുന്‍ ഭാര്യ റീന ദത്തയുമാണെന്നും ഇറ പറയുന്നു. എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞ് കൊണ്ടാണ് അവര്‍ ഇതു ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ ഒരു വര്‍ഷത്തോളമെടുത്തു. ഉടന്‍ ഞാന്‍ മതാപിതാക്കളോട് ഇമെയിലിലൂടെ കാര്യങ്ങള്‍ അറിയിച്ചു. അങ്ങനെയാണ് ഇതു വേഗത്തില്‍ മറികടന്നത്- ഇറ പറയുന്നു. തന്റെ മുന്‍ അനുഭവങ്ങള്‍ ഭീതിപ്പെടുത്തുവ ആയിരുന്നില്ലെന്നും ഇറ വിഡിയോയില്‍ പറയുന്നു.
 

Latest News