ഒരാഴ്ച തീയറ്ററില്‍ ഓടാത്ത സിനിമകളുടെ നിര്‍മാതാക്കള്‍  വീണ്ടും സിനിമ എടുക്കുന്നു, എന്‍സിബിക്ക് അതിശയം 

തിരുവനന്തപുരം-ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെ ലഹരി ഇടപാടുകളുടെ അന്വേഷണം മലയാള സിനിമയിലേക്കും വ്യാപിപ്പിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി).
നാല് താരങ്ങളെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ബെംഗളൂരു ലഹരി കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് സിനിമയിലെ ലഹരി ഇടപാടില്‍ ബന്ധമുണ്ട് എന്നാണ് എന്‍.സി.ബി.യുടെ കണ്ടെത്തല്‍. അനൂപ് മുഹമ്മദിനും, എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കും മലയാള സിനിമയില്‍ ശക്തമായ ബന്ധം ഉണ്ടെന്നാണ് ഏജന്‍സിയുടെ കണ്ടെത്തല്‍.
സാമ്പത്തിക ലാഭം ലഭിക്കാത്ത, തിയേറ്ററില്‍ പോലും എത്താത്തതും, എത്തിയാല്‍ തന്നെ ഒരാഴ്ച പോലും തികച്ച് ഓടാത്തതുമായ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ വീണ്ടും പണം മുടക്കി പുതിയ ചിത്രങ്ങള്‍ എടുത്തു എന്ന കണ്ടെത്തലാണ് ഈ അന്വേഷണത്തിനു പിന്നില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സിനിമാ മേഖലയിലേക്ക് അത്ര പരിചയസമ്പന്നരല്ലാത്ത ഒട്ടേറെ പുതിയ നിര്‍മ്മാതാക്കള്‍ എത്തിയതും സംശയത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.
 

Latest News