Sorry, you need to enable JavaScript to visit this website.

നേതാവിനെ നടുറോഡില്‍ വനിതകള്‍ തല്ലി; രാഷ്ട്രീയം സംശയിച്ച് പാര്‍ട്ടിയും പോലീസും

ജലൗണ്‍- ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ രണ്ട് സ്ത്രീകള്‍ നടുറോഡില്‍ ചെരിപ്പ് കൊണ്ടടിച്ച് കൈകാര്യം ചെയ്ത സഭവത്തില്‍ രാഷ്ട്രീയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.

സ്ത്രീകളില്‍ മൂത്ത സഹോദരിയെ സ്ഥിരമായി വിളിച്ച് ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ജലൗണ്‍ ജില്ലാ പ്രസിഡന്റിനെ ഒറായി കോട്‌വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് കൈകാര്യം ചെയ്തത്. നേതാവ് സ്ത്രീകളുടെ കാല്‍ക്കല്‍ വീണ് അപേക്ഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

നേരത്തെ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ 42 കാരനായ ജില്ലാ പ്രസിഡന്‍് അന്‍ജു മിശ്രക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരാതിക്കാരിയും പ്രതിയും തമ്മല്‍ അഞ്ചാറു വര്‍ഷത്തെ പരിചയമുണ്ടെന്നും ഇരുവരുടേയും കുടുംബങ്ങള്‍ക്കും പരസ്പരം അറിയാമെന്നും പോലീസ് പറഞ്ഞു. അന്‍ജു മിശ്രക്കെതിരെ ഇതുവരെ പരാതികളൊന്നുമില്ലെന്നും ക്രിമിനല്‍ റെക്കൊര്‍ഡില്ലെന്നും ജലൗണ്‍ എസ്.പി യേഷ് വീര്‍ സിംഗ് പറഞ്ഞു.

സംഭവം അന്വേഷിക്കാന്‍ മുന്‍ കേന്ദ്ര മന്ത്രി പ്രതീപ് ജെയിന്‍ ആദിത്യയുടെ നേതൃത്വത്തില്‍ അച്ചടക്ക കമ്മിറ്റി രൂപീകരിച്ചതായി സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു പറഞ്ഞു. മാസങ്ങളായി പ്രവര്‍ത്തിക്കാത്തതിനാല്‍ വനിതാ നേതാവിനെ ഈയിടെ  അന്‍ജു മിശ്ര സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. നേരാം വണ്ണം പ്രവര്‍ത്തിക്കുന്നില്ലെന്ന് നേരത്തെയും മിശ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News