Sorry, you need to enable JavaScript to visit this website.

നിഴലില്‍ ചാക്കോച്ചനൊപ്പം അഭിനയിക്കാന്‍ നയന്‍താര കൊച്ചിയില്‍ 

കൊച്ചി-സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന  ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ താരം നയന്‍താര ജോയിന്‍ ചെയ്തു. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയ്‌ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്‌റ്റെഫി സേവ്യര്‍. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍.
ജിനു.വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എറണാകുളം, എഴുപ്പുന്നയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ 'ലൗ ആക്ഷന്‍ ഡ്രാമ'യിലാണ് നയന്‍ താര അവസാനമായി മലയാളത്തില്‍ വേഷമിട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

Latest News