Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വേറിട്ട വേഷം ലഭിച്ച ആഹ്ലാദത്തില്‍ അബു സലിം

കല്‍പറ്റ-പതിറ്റാണ്ടുകളായി മലയാള സിനിമകളില്‍ ഇടി കൊണ്ടും കൊടുത്തും നടക്കുന്ന  വയനാട്ടുകാരന്‍ അബു സലിം അവസരം ലഭിച്ചാല്‍ ഭാവാഭിനയത്തിലും കസറും.ഇതിനു അടിവരയിടുകയാണ് ശരത്ചന്ദ്രന്‍ വയനാട് രചനയും സംവിധാനവും നിര്‍വഹിച്ച 'ദ് ഷോക്ക്' എന്ന ഹ്രസ്വ ചലച്ചിത്രത്തില്‍ അബു സലിം അവതരിപ്പിച്ച ഹംസ എന്ന കേന്ദ്ര കഥാപാത്രം.

പ്രകൃതിദുരന്തത്തില്‍ പേരക്കുട്ടി ഒഴികെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വയോധികനാണ് സിനിമയിലെ ഹംസ.
ഉറ്റവരെ നഷ്ടപ്പെട്ടു ദുരന്തമുഖത്തു ജീവിക്കുന്ന സാധാരണക്കാരായ കുറേ മനുഷ്യരുടെ കരള്‍പിടയുന്ന ജീവിതാവസ്ഥകളുടെ ദൃശ്യാവിഷ്‌കാരമാണ് ഈ സിനിമയെന്നു സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് പറയുന്നു.

പ്രകൃതിദുരന്തത്തിന്റെ രൗദ്രതയും ആഘാതവും ദൈന്യതയും ജനഹൃദയങ്ങളിലേക്കു പകരുന്നതാണ് 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ചലച്ചിത്രത്തില്‍ അബു സലിമിന്റെ പ്രകടനമെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ദുരന്തങ്ങളുടെ ആവര്‍ത്തനം ഒഴിവാക്കാന്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന സന്ദേശം പേറുന്നതുമാണ് 'ദ് ഷോക്ക്'.പ്രകൃതിദുരന്തത്തിന്റെയും അതീജീവനത്തിന്റെയും സത്യസന്ധമായ അനുഭവങ്ങളാണ് സിനിമയില്‍ പകര്‍ത്തിയിരിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/10/31/wyd-31abusalim.jpg
എം.ആര്‍.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചുണ്ടേല്‍ ഓടത്തോടിലെ പി.കെ.മുനീര്‍,എം.പി.റഷീദ് എന്നിവര്‍ നിര്‍മിച്ച ചലച്ചിത്രത്തില്‍ ബത്തേരി മൂലങ്കാവിലെ ബേബി അമേയയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രകൃതിദുരന്തം ഉണ്ടായ പുത്തുമലയിലും സമീപങ്ങൡലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ആദ്യപ്രദര്‍ശനം ഞായറാഴ്ച  വൈകുന്നേം 4.30നു കല്‍പറ്റ വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ നടത്തും.പ്രശസ്ത വ്യക്തികളുടെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രം പ്രേക്ഷകരില്‍ എത്തും.പോള്‍ ബത്തേരിയാണ് നിരവധി ഹ്രസ്വ ചലച്ചിത്രോത്സവങ്ങളിലേക്കു നോമിനേഷന്‍ ലഭിച്ച 'ദ് ഷോക്ക്'ന്റെ ഛായാഗ്രഹകന്‍.കുഞ്ഞുമുഹമ്മദിന്റേതാണ് സംഗീതം.ആഷിക് ഷാനാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.സിനിമയുടെ ട്രെയിലര്‍ കണ്ട വയനാട് എം.പി രാഹുല്‍ഗാന്ധി സംവിധായകന്‍ ശരത്ചന്ദ്രനെയും നടന്‍ അബു സലിമിനെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ചു ട്വീറ്റ് ചെയ്തിരുന്നു.
200ലേറെ സിനിമകളില്‍ വേഷംചെയ്ത അബു സലിം അഭിനയിക്കുന്ന മൂന്നാമത് ഹ്രസ്വചലച്ചിത്രമാണ് 'ദ് ഷോക്ക്'.തന്റെ അഭിനയജീവിതത്തിലെ വേറിട്ട അനുഭവമാണ് 'ദ് ഷോക്കിലെ' ഹംസയിലൂടെ ലഭിച്ചതെന്നു അബു സലിം പറഞ്ഞു.അപകടത്തില്‍ ഒരു കാലിന്റെ സ്വാധീനവും നഷ്ടമായ കഥാപാത്രമാണ് ഹംസ.
 

Latest News