പുറപ്പെട്ടു പോയ വാക്കുകളെന്ന പോലെ ഒരിക്കല്‍ അയച്ചു കഴിഞ്ഞ സന്ദേശങ്ങള്‍ പിന്നീടു തിരിച്ചെടുക്കാന്‍ ഒരു വഴിയും ഇതുവരെ വാട്സാപ്പിലുണ്ടായിരുന്നില്ല. ഏതാണ്ട് ഒരു വര്‍ഷമായി പറഞ്ഞു കേള്‍ക്കുന്ന, നൂറു കോടിയോളം ഉപയോക്താക്കള്‍ കാത്തിരുന്ന ഈ ഫീച്ചര്‍ ഒടുവില്‍ പരീക്ഷണാര്‍ത്ഥം വാട്സാപ്പ് അവരതരിപ്പിച്ചിരിക്കുന്നു.
'Delete for Everyone' എന്ന ഫീച്ചര്‍ ഉപയോഗിച്ച്, നാം അയച്ചു പോയ സന്ദേശങ്ങളെ മായ്ച്ചു കളയാം. ആര്‍ക്കെങ്കിലും അബദ്ധത്തിലോ മറ്റോ ടെക്സ്റ്റ്, വോയ്സ്, വീഡിയോ, ഇമേജ് സന്ദേശങ്ങള്‍ അയച്ചു എങ്കില്‍ ഇനി ആശങ്കവേണ്ട. ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്താല്‍ ആര്‍ക്കൊക്കെ അയച്ചുവോ അവരുടെ ഫോണില്‍ നിന്ന് ആ സന്ദേശം മാഞ്ഞു പോകും.

അയച്ചു കഴിഞ്ഞ് ഏഴു മിനിറ്റു സമയത്തേക്കു മാത്രമെ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ. ഡിലീറ്റ് ചെയ്താല്‍ This message was deleted for everyone എന്ന സന്ദേശമായിരിക്കും കാണിക്കുക. അതേസമയം ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉപയോഗിച്ച് അയച്ച മെസേജുകല്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. ഡിലീറ്റ് ഐക്കണ്‍ പ്രസ് ചെയ്താലാണ് Delete for Everyone ഫീച്ചര്‍ കാണുക. ഇതോടൊപ്പം Delete for Me ഓപ്ഷനും ഉണ്ട്. സ്വന്തം ഫോണില്‍ നിന്ന് മാത്രം സന്ദേശം നീക്കം ചെയ്താല്‍ മതിയെങ്കില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം.
ഔദ്യോഗികമായി ഈ ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിച്ചിട്ടില്ലാത്തതിനാല്‍ എല്ലാവര്‍ക്കും കിട്ടിത്തുടങ്ങിയിട്ടില്ല. വാട്സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമെ ലഭിക്കുന്നുള്ളൂ. സന്ദേശം അയക്കുന്നയാളുടെ വാട്സാപ്പും സ്വീകരിക്കുന്നവരുടെ വാട്സാപ്പും ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കണം. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കും. വാട്സാപ്പ് വെബ് വേര്‍ഷനിലും ഇതു ലഭിക്കുന്നുണ്ട്. വാട്സാപ്പ് ബീറ്റ 2.17.397 പതിപ്പില്‍ ഇതുവരെ കണ്ട ഇമോജികളില്‍ നിന്ന് വ്യത്യസ്തമായ പുതിയ ഇമോജികളും അവതരിപ്പിച്ചിട്ടുണ്ട്