ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം

ദുബായ്- മഹാമാരിയുടെ കാലത്തെ വ്യായാമത്തിലൂടെ അതിജീവിക്കാന്‍ ദുബായ്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്‍കുന്ന നാലാമത് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് (ഡിഎഫ് സി)  തുടക്കമായി. പ്രായഭേദമന്യേ ഇന്ത്യക്കാരടക്കം നൂറുകണക്കിന് പേര്‍ ആദ്യ ദിവസത്തെ വ്യായാമ പരിപാടികളില്‍ പങ്കെടുത്തു.

നവംബര്‍ 28 വരെ നടക്കുന്ന പരിപാടിയുടെ ലക്ഷ്യം പൊതുജനങ്ങളെ ഊര്‍ജസ്വലരാക്കി  ഐക്യപ്പെടുത്തുക എന്നതാണ്. സാമൂഹിക അകലം പാലിച്ച് ഉയര്‍ന്ന നിലയിലുള്ള കോവിഡ്–19 സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുള്ള വെര്‍ച്വല്‍, ഫിസിക്കല്‍ പരിപാടികളുടെ സമന്വയമായിരിക്കും  തുടര്‍ച്ചയായി 30 ദിവസം 30 മിനിറ്റ്  നടക്കുന്ന  പരിപാടികള്‍. 200 വെര്‍ച്വല്‍ പരിപാടികള്‍,  2000 ക്ലാസുകള്‍, കായിക മത്സരങ്ങള്‍, ആരോഗ്യ പരിപാലന പരിപാടികള്‍, എന്നിവ 150 കേന്ദ്രങ്ങളിലായി അരങ്ങേറും. കോവിഡ് കാലത്ത് ആരോഗ്യപരിപാലനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

Latest News