മൂന്നാം വയസ്സില്‍ ലൈംഗിക പീഡനം; വെളിപ്പെടുത്തി നടി ഫാത്തിമ സന

ന്യൂദല്‍ഹി- മൂന്നാം വയസ്സില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തി നടി ഫാത്തിമ സന ശൈഖ്. ലൈംഗിക ചൂഷണം അത്രമാത്രം വ്യാപകമാണെന്നും ഓരോദിവസവും സ്ത്രീകള്‍ ഇതിനെതിരായ പോരാട്ടത്തിലാണെന്നും അവര്‍ പറഞ്ഞു.

ഓരോ സ്ത്രീയും എല്ലാ ന്യൂനപക്ഷങ്ങളും എല്ലാ ദിവസവും പോരാട്ടത്തിലാണ്.
സെക്‌സിലൂടെ മാത്രമേ ജോലി നേടാന്‍ സാധിക്കുകയുള്ളൂ എന്നാണ് എന്നോട് എല്ലാവരും പറഞ്ഞിരുന്നത്. അതാണ് തന്റെ അനുഭവമെന്നും ഫാത്തിമ സന പറഞ്ഞു.

ആമിര്‍ ഖാന്റെ ഡംഗലിലെ കന്നി അഭിനയം ശ്രദ്ധേയമാക്കിയ നടിയാണ് ഫാത്തിമ സന.

 

Latest News