ബ്രിട്ടീഷ് ഇന്ത്യന്‍ ഫീച്ചര്‍ ചിത്രത്തിലഭിനയിക്കാന്‍ ഒരുങ്ങി നിമിഷ സജയന്‍

ആലുവ-പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ ഫീച്ചര്‍ ഫിലിമില്‍ അഭിനയിക്കാന്‍ ഒരുങ്ങി മലയാളത്തിന്റെ പ്രിയ താരം നിമിഷ സജയന്‍. നിമിഷ കൂടാതെ ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആദില്‍ ഹുസൈന്‍, ബ്രിട്ടീഷ് താരം അന്റോണിയോ അക്കീല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അവതരിപ്പിക്കും.
'ഫുട്ട് പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നതാലിയ ശ്യാം ആണ്. നീത ശ്യാം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനായ അളകപ്പന്‍ എന്നാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. പൊലീസ് റഡാര്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാണാതാകുന്ന തന്റെ മകളെ അന്വേഷിച്ചിറങ്ങുന്ന യുകെയിലെ അനധികൃത കുടിയേറ്റക്കാരനായ പിതാവിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. യുകെയില്‍ എത്തുന്ന വിവിധ ദേശീയരായ കുടിയേറ്റക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥക്ക് ആധാരമായിരിക്കുന്നത്.
മലയാളികളുടെ പ്രിയ താരം ലെനയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും. ദി പ്രൊഡക്ഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ബാനറില്‍ മോഹനന്‍ നാടാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Latest News