Sorry, you need to enable JavaScript to visit this website.

പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ അനൗണ്‍സ്‌മെന്റിനൊരുങ്ങി ഷാരുഖ് ഖാന്‍

മുംബൈ-അന്‍പത്തി അഞ്ചാം പിറന്നാള്‍ ദിനമായ നവംബര്‍ രണ്ടിന് വമ്പന്‍ അന്നൗണ്‍സ്‌മെന്റിനൊരുങ്ങി ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖാന്‍.ലോകശ്രദ്ധ നേടി കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച പി.കെ, ത്രീ ഇഡിയറ്റ്‌സ്, സഞ്ജു എന്നീ ചിത്രങ്ങളൊരുക്കിയ രാജ്കുമാര്‍ ഹിറാനി ചിത്രം, ഡി കെ ഒപ്പം രാജ് ഫിലിംസും ചേര്‍ന്നൊരുക്കുന്ന ചിത്രം, വാര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ചിത്രം എന്നിങ്ങനെ മൂന്ന് വമ്പന്‍ പ്രൊജക്ടുകള്‍ ഷാരുഖിന്റെ പിറന്നാള്‍ ദിനത്തില്‍ അന്നൗണ്‍സ് ചെയ്യാന്‍ ആണ് നീക്കം എന്നാണ് ബോളിവുഡില്‍ നിന്നും പുറത്തു വരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ കുറച്ചു കാലങ്ങളായി തന്റെതായ ഹിറ്റുകള്‍ ഒന്നും തന്നെ സമ്മാനിക്കാന്‍ ആകാത്ത ഷാരുഖിന് ഇനി വരാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ വളരെ നിര്‍ണായകം തന്നെയാണ് അതിനാല്‍ തന്നെ ഒരു വമ്പന്‍ തിരിച്ചുവരവിനു തന്നെയാണ് അദ്ദേഹം ഒരുങ്ങുന്നതും. സീറോ ആണ് ഷാരുഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയം ആയിരുന്നു.
 

Latest News