പുത്തന്‍ മിനി കൂപ്പര്‍ സ്വന്തമാക്കി ടോവിനോ തോമസ്

കൊച്ചി-ആഡംബര കാര്‍ നിര്‍മാതാക്കളായ ബി എം.ഡബ്ലിയുവിന്റെ കീഴിലുള്ള മിനി സീരിയസിലെ കൂപ്പര്‍ എസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ്. കൊച്ചി ഷോറൂമില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കാര്‍ ഡെലിവറി നടന്നത്. ടോവിനോയും കുടുംബവും ചേര്‍ന്നാണ് ഡെലിവറിക്കായി ഷോറൂമില്‍ എത്തിയത്. 34.50 ലക്ഷം രൂപയാണ് കൊച്ചിയിലെ കാറിന്റെ എക്‌സ് ഷോറൂം വില. 1988 സീ സീ എന്‍ജിനാണ് കാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിനില്‍ വരുന്ന കാര്‍ 17 കിലോമീറ്റര്‍ മൈലേജ് തരുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മിനി കൂപ്പറിന്റെ ആരാധകരാണ്. ഇവര്‍ക്ക് എല്ലാം തന്നെ കൂപ്പറിന്റെ വിവിധ സീരിയലുകളിലെ വാഹനങ്ങള്‍ സ്വന്തമായുണ്ട്. മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍ എന്ന വെരിയന്റ് നടന്‍ ജയസൂര്യ അടുത്തിടെ സ്വന്തമാക്കിയിരുന്നു.
 

Latest News