ഫ്രഞ്ച് നഗരത്തില്‍ കത്തിയാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

നീസ്- ഫ്രഞ്ച് നഗരമായ നീസിലെ ചര്‍ച്ചിനു സമീപം കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമി
ഒരു സ്ത്രീയുടെ ശിരഛേദം നടത്തുകയും രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഭീകരാക്രമണം നടത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി മേയര്‍ ക്രിസ്റ്റിയന്‍ എസ്‌ട്രോസി ട്വിറ്ററില്‍ പറഞ്ഞു. സിറ്റിയിലെ നോട്ടര്‍ഡാം ചര്‍ച്ചിനു സമീപമാണ് സംഭവം.


ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനു പുറമെ, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
ഒരു സ്ത്രീയെ ശിരഛേദം ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഫ്രഞ്ച് രാഷ്ട്രീയ നേതാവ് മറൈന്‍ ലെ പെനും ഇക്കാര്യം സ്ഥിരീകരിച്ചു.


ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ വകുപ്പ് അറിയിച്ചു.
നീസ് നഗരത്തിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ  ജീന്‍ മെഡെസിന്‍ അവന്യൂവിലുള്ള ചര്‍ച്ചിനു ചുറ്റും യന്ത്രത്തോക്കുകളുമായി പോലീസ്, സുരക്ഷാ സേനയെ വിന്യസിച്ചു.

 

Latest News