Sorry, you need to enable JavaScript to visit this website.

ടൊയോട്ട ലോകത്തൊട്ടാകെ ഈ വര്‍ഷം തിരിച്ചുവിളിച്ചത് 58 ലക്ഷം കാറുകള്‍

വാഷിങ്ടണ്‍- ഇന്ധന പമ്പിലെ തകരാര്‍ പരിഹരിക്കാനായി യുഎസില്‍ 15 ലക്ഷം കാറുകള്‍ കൂടി കഴിഞ്ഞ ദിവസം തിരിച്ചു വിളിച്ചതോടെ ടൊയോട്ട ഈ വര്‍ഷം ലോകത്തൊട്ടാകെ തിരിച്ചു വിളിച്ച കാറുകളുടെ എണ്ണം 58 ലക്ഷമായി. അറ്റക്കുറ്റപ്പണി ആവശ്യമായി വന്ന ടൊയോട്ട, ലെക്‌സസ് ബ്രാന്‍ഡുകളിലുള്ള കാറുകളാണ് തിരിച്ചുവിളിച്ചത്. എഞ്ചിന് ഗുരുതരമായ തകാറുണ്ടാക്കുകയും വലിയ അപകടത്തിന് കാരണമായേക്കാവുന്നതുമായ ഇന്ധന പമ്പിലെ തകരാറാണ് തിരിച്ചുവിളിക്കാന്‍ കാരണം. ഘട്ടം ഘട്ടമായി എല്ലാ കാറുകളുടേതും സൗജന്യമായി കമ്പനി മറ്റി നല്‍കും. എഞ്ചിന്‍ പ്രവര്‍ത്തനം പെട്ടെന്ന് നിന്നു പോകാന്‍ ഈ ഇന്ധന പമ്പ് തകരാര്‍ കാരണമാകും. ഇങ്ങനെ എഞ്ചിന്‍ നിന്നാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാനാവില്ല. വേഗതയില്‍ ഓടുമ്പോള്‍ എഞ്ചിന്‍ നിന്നു പോയാല്‍ അത് വലിയ അപകടങ്ങള്‍ക്കും കാരണമാകുമെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നു.

തിരിച്ചുവിളിച്ച മോഡലുകൾ
2019,2020 RAV4, 2013 to 2015 Lexus LS 460, GS 350; 2014 Toyota FJ Cruiser, Lexus IS-F; 2014, 2015 Toyota 4Runner, Land Cruiser; 2014, 2015 Lexus GX 460, IS 350, LX 570; 2015 Lexus NX 200t, RC 350; 2017 Lexus IS 200t, RC 200t, GS 200t; 2017, 2019 Toyota Highlander, Lexus GS 350; 2017 - 2020 Toyota Sienna, Lexus RX 350; 2018-2019 Toyota 4Runner, Land Cruiser, Lexus GS 300, GX 460, IS 300, IS 350, LS 500h, LX 570, NX 300, RC 300, RC 350; 2018 -2020 Toyota Avalon, Camry, Corolla, Sequoia, Tacoma, Tundra and Lexus ES 350, LC 500, LC 500h, LS 500, RX 350L; 2019 Toyota Corolla Hatchback and Lexus UX 200.

Latest News