Sorry, you need to enable JavaScript to visit this website.

മാക്രോണിനെതിരായ വിമര്‍ശനങ്ങളെ അപലപിച്ച് ഇന്ത്യ; നന്ദി അറിയിച്ച് ഫ്രാന്‍സ്

ഫ്രഞ്ച് പ്രസിഡന്റിനെതിരെ മുംബൈയില്‍ നടന്ന പ്രതിഷേധ പ്രകനടത്തില്‍നിന്ന്.

ന്യൂദല്‍ഹി- പ്രവാചക നിന്ദാ കാര്‍ട്ടൂണുകളെ ന്യായീകരിച്ചതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ.

അന്താരാഷ്ട്ര മര്യാദകളുടെ ഏറ്റവും അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരെയുള്ള വ്യക്തിഗത ആക്രമണങ്ങളെന്നും ഇത് സ്വീകാര്യമല്ലെന്നും വിദേശ മന്ത്രാലയം പറഞ്ഞു.

ഫ്രഞ്ച് അധ്യാപകന്റെ ജീവനെടുത്തതിനെ ശക്തമായി അപലപിക്കുന്നു. ഏതു കാരണത്താലും ഭീകരതയെ  ന്യായീകരിക്കാനാവില്ല. മരിച്ച അധ്യാപകന്റെ കുടുംബത്തിനും
ഫ്രാന്‍സിലെ ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു- പ്രസ്താവനയില്‍ പറഞ്ഞു.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പരം ആശ്രയിക്കാമെന്ന് വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനക്ക് പിന്നാലെ  ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പ്രതികരിച്ചു. ശക്തമായ നിലപാട് കൈക്കൊണ്ട ഇന്ത്യയോട് അദ്ദേഹം നന്ദി പറഞ്ഞു.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ ന്യായീകരിച്ചതിനു ശേഷം വിവിധ മുസ്‌ലിം രാജ്യങ്ങളില്‍  മാക്രോണിനെതിരെ വിമര്‍ശനം രൂക്ഷമാണ്.

 

Latest News