ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ചു

ഗുരുഗ്രാം- സ്വകാര്യ ആശുപത്രയില്‍ അബോധാവസ്ഥയിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ക്ഷയരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പിതാവ് നല്‍കിയ പരാതിയിൽ പോലീസ് കേസെടുത്തു.

 ഒക്ടോബർ 21നാണ് 21കാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന യുവതി ഒക്ടോബർ 27ന് സ്വബോധത്തിലേക്ക് മടങ്ങിവരുകയും വികാസ് എന്ന ആൾ തന്നെ പീഡിപ്പിച്ചതായി പിതാവിനെ അറിയിക്കുകയുമായിരുന്നു. പ്രതി വികാസ് ആശുപത്രിയിലെ ജീവനക്കാരനാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസിടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

പിതാവിന്‍റെ പരാതി ലഭിച്ച ശേഷം പോലീസ് മൊഴി എടുക്കാൻ ശ്രമിച്ചുവെങ്കിലും യുവതിക്ക്  സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് കമീഷണർ  പറഞ്ഞു.

 

Latest News