ഒമാനില്‍ ഇന്ത്യക്കാര്‍ അഞ്ചു ലക്ഷത്തില്‍ താഴെയായി

മസ്‌കത്ത്- ഒമാനില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഫലമായി പ്രവാസി ഇന്ത്യക്കാരുടെ എണ്ണം  അഞ്ച് ലക്ഷത്തില്‍ താഴെയായി. ഒമാനിവല്‍ക്കരണവും കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും കാരണം ധാരാളം പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങിയതാണ് നിലവില്‍ ഇന്ത്യക്കാരുടെ എണ്ണം 4,99,431 ആകാന്‍ കാരണം.


കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പുവര്‍ഷം മൂന്നാംപാദത്തില്‍ 20 ശതമാനം ഇന്ത്യക്കാരാണ് കുറഞ്ഞതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിദേശികളെ കുറക്കാനും കൂടുതല്‍ ഒമാനികള്‍ക്ക് ജോലി നല്‍കാനും തീരുമാനിച്ചതോടെ ജൂലൈയില്‍ 5,42,091 ആയിരുന്ന ഇന്ത്യക്കാരുടെ എണ്ണം ഓഗസ്റ്റില്‍ 5,17,702 ആയി കുറഞ്ഞിരുന്നു. ഇങ്ങനെയാണെങ്കിലും ഇപ്പോഴും ഇന്ത്യക്കാര്‍ തന്നെയാണ് ഒമാനിലെ പ്രവാസികളില്‍ മുന്നില്‍. ഒമാനിലെ 46 ലക്ഷം ജനങ്ങളില്‍ 40 ശതമാനവും വിദേശികളാണ്.

 

Latest News