മലയാളികളുടെ പ്രിയപ്പെട്ട സി.ഐ.ഡി മൂസ ഇനി അനിമേഷനില്‍ 

ആലുവ-മലയാളി സിനിമ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളില്‍ ഒന്നാണ് ദിലീപ് നായകനായ സിഐഡി മൂസ. സി.ഐ.ഡി മൂസയുടെ അനിമേഷന്‍ സിനിമ പുറത്തിറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിരവധി നാളുകളായി സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗിക റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നില്ല. ഇപ്പോള്‍ ഇതാ സിഐഡി മൂസയുടെ അനിമേഷന്‍ സിനിമ പ്രഖ്യാച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദിലീപ് തന്റെ ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലോക അനിമേഷന്‍ ദിനമായ ഇന്ന് തന്നെയാണ് ഇത്തരമൊരു പ്രഖ്യാപനത്തിന് പറ്റിയ ദിവസം എന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷനും, നിരവധി അനിമേറ്റഡ് സിനിമകള്‍ ചെയ്ത ബി.എം.ജി യും ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ ലോഞ്ചിങ്ങും ദിലീപ് തന്റെ പേജിലൂടെ നടത്തി.
 

Latest News