നരേന്ദ്ര മോഡിയുടെ ബയോപിക് സീരിസ്:  രണ്ടാം ഭാഗം റിലീസ്  നവംബറില്‍ 

മുംബൈ-നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന വെബ് സീരിസിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ആയിരുന്നു സീസന്റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്. മോഡി സീസണ്‍ 2 എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. സീരിസിന്റെ െ്രെടലെര്‍ ഇന്ന് പുറത്തിറങ്ങിഒരു സാധാരണക്കാരനില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായ കഥയായിരുന്നു ആദ്യ ഭാഗം പറഞ്ഞത് എങ്കില്‍ രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി പദം വരെ എത്തി നില്‍ക്കുന്ന കഥയാണ് സീരിസ് പറയുക. ഇറോസ് നൗ ആണ് സീരിസ് പുറത്തിറക്കുന്നത്. സീരിസില്‍ നരേന്ദ്ര മോഡിയായി വേഷമിടുന്നത് മഹേഷ് ടാക്കൂര്‍ ആണ്. അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന സീരിസ് നവംബര്‍ 12 ന് സ്ട്രീം ചെയ്യും.
 

Latest News