ദുബായ് കന്നുകാലി ചന്തയില്‍ വന്‍ തീപിടിത്തം, ആളപായമില്ല

ദുബായ്- അല്‍ഖുസൈസ് കന്നുകാലി ചന്തയില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ വന്‍ അഗ്നിബാധ ദുബായ് അഗ്നിശമനി സേനാനികള്‍ നിയന്ത്രണ വിധേയമാക്കി. രാത്രി 9.49ന് ആണ് തീപിടിത്തമുണ്ടായത്. അല്‍ഖുസൈസ്, പോര്‍ട്ട് സഈദ്, അല്‍റാഷിദിയ്യ സ്റ്റേഷനുകളില്‍ നിന്നെത്തിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ചന്തയിലെ കാലിത്തീറ്റ സ്റ്റോറേജിലാണ് തീപിടിത്തമുണ്ടായത്. ഒന്നര മണിക്കൂര്‍ നീണ്ട കഠിന യത്‌നത്തിലൂടെയാണ് തീ അണച്ചത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

Latest News