പൃഥ്വിരാജ് കോവിഡ് നെഗറ്റീവായി; ഒരാഴ്ച കൂടി സമ്പര്‍ക്ക വിലക്കില്‍

വളാഞ്ചേരി-നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. എന്നാല്‍ ഒരാഴ്ച കൂടി സാമൂഹിക അകലം പാലിച്ച് തന്നെ തുടരണമെന്ന് താരം ഫെയ്‌സബുക്കില്‍ കുറിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. പൃഥ്വിയെ കൂടാതെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷൂട്ടിങില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിലാണുള്ളത്.
താനുമായി പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കത്തില്‍ പെട്ട എല്ലാവരോടും ഐസൊലേഷനില്‍ പോകാനും ടെസ്റ്റ് ചെയ്യാനും താരം നേരത്തെ നിര്‍ദേശിച്ചിരുന്നു. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടങ്ങിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് അദ്ദേഹത്തിന് നെഗറ്റീവായിരുന്നു
 

Latest News