മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ നസ്രിയയും ഫഹദും എത്തി

ബെംഗളൂരു-നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിക്കാന്‍ നസ്രിയ നസീമും ഫഹദ് ഫാസിലും ബെംഗളൂരുവിലെത്തി. മേഘ്‌നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തേ മേഘ്‌നയ്ക്ക് കുഞ്ഞ് ജനിച്ച ദിവസവും നസ്രിയ ആശംസ അറിയിച്ചിരുന്നു. ബേബി ബോയ് ഈസ് ഹിയര്‍ ഭായ്.. വെല്‍ക്കം ബാക്ക് എന്നാണ് നസ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ കുറിച്ചിരുന്നത്. ഒപ്പം മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജയുടെയും ഫോട്ടോയും പങ്കുവെച്ചിരുന്നു.
സിനിമാ മേഖലയില്‍ നസ്രിയയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മേഘ്‌നരാജ്. മാഡ് ഡാഡ് എന്ന മലയാള ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരജ്ഞീവി സര്‍ജ ജൂണിലാണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മേഘ്‌നയ്ക്ക് നാല് മാസം പിന്നിട്ടപ്പോഴായിരുന്നു ചിരജ്ഞീവിയുടെ അപ്രതീക്ഷിതമായ വിയോഗം. ശരീരം കുഴഞ്ഞ് വീട്ടില്‍ തളര്‍ന്നു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
 

Latest News