സൗഹൃദം ഭാവിച്ച് മുതലാക്കാന്‍ അടുത്തു  കൂടിയവരായിരുന്നു ഏറെയും-അര്‍ച്ചന 

മഞ്ചേരി-മലയാളം ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന സുശീലന്‍. മലയാളി കുടുംബ പ്രേക്ഷകര്‍ കണ്ട എക്കാലത്തെയും മികച്ച വില്ലത്തിയാണ് അര്‍ച്ചന. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ അര്‍ച്ചനയുടെ കഥാപാത്രം ഒരിക്കലും മനസ്സില്‍ നിന്നും പോകുകയില്ല. അത്രയും മികവോടെയാണ് അര്‍ച്ചന ആ കഥാപാത്രം ചെയ്തത്. അര്‍ച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെ വീണ്ടും അര്‍ച്ചന തിരിച്ചെത്തിയപ്പോഴാണ് പ്രേക്ഷകര്‍ ശരിക്കും ഞെട്ടിയത്. ഈ പാവം പെണ്ണാണോ ഇക്കണ്ട വില്ലത്തരമെല്ലാം കാണിച്ചുകൂട്ടിയത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. അമ്പതിലധികം ദിവസങ്ങള്‍ ഷോയില്‍ നിന്ന ശേഷമാണ് നടി പുറത്തായത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ടിക് ടോക്കുമായി സജീവമായിരിക്കുകയാണ് അര്‍ച്ചന.
ഇപ്പോഴിതാ അര്‍ച്ചന തന്റെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാന്‍ വൈകി. ഇപ്പോള്‍ എനിക്കറിയാം ആരോക്കെയാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. അവരില്‍ ഞാന്‍ തൃപ്തയാണ്. അര്‍ച്ചന പറഞ്ഞു
 

Latest News