ഒമാനില്‍ 451 കോവിഡ് കേസ്

മസ്‌കത്ത്- രാജ്യത്ത് 24 മണിക്കൂറിനിടെ 451 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 15 പേര്‍ മരിക്കുകയും 418 രോഗികള്‍ പൂര്‍ണമായും സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 111,484 ഉം രോഗമുക്തി നേടിയവര്‍ 87,367 ഉം ആയി ഉയര്‍ന്നു. 1,137 പേര്‍ ഇതിനകം മരണത്തിന് കീഴടങ്ങി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സുപ്രീം കമ്മിറ്റി നിശ്കര്‍ഷിച്ച സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
 

Latest News