കോവിഡ്: ബഹ്‌റൈനില്‍ അഞ്ച് മരണം

മനാമ- രാജ്യത്ത് ഇന്നലെ മാത്രം 309 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേര്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 307 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ  406 പേര്‍ രോഗത്തെ അതിജയിച്ച് ആശുപത്രി വിട്ടു. ഇതോടെ ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78,533 ഉം രോഗമുക്തി കൈവരിച്ചവര്‍ 75,089 ഉം ആയി. ഇന്നലെ മാത്രം 10,360 പേരെ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.


 

Latest News