സ്വപ്ന ഭവനം സ്വന്തമാക്കി നടന്‍ ഹൃതിക് റോഷന്‍

മുംബൈ-താരങ്ങളുടെ ഇഷ്ടങ്ങളും, അവരുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുമൊക്കെ അറിയാന്‍ എന്നും പ്രിയമായണ് ആരാധകര്‍ക്ക്. അത്തരത്തില്‍ ആരാധകര്‍ ഇപ്പോള്‍ ആഘോഷിക്കുന്ന ഒരു വാര്‍ത്തയാണ് ബോളിവുഡ് താരം ഹൃതിക് റോഷന്‍ തന്റെ സ്വപ്ന ഭവനം സ്വന്തമാക്കിയ വാര്‍ത്ത.
എല്ലാവരെയും പോലെ ഏറെ ആഗ്രഹിച്ച് ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷമാണ് അദ്ദേഹം തന്റെ സ്വപ്ന ഗ്രഹം സ്വന്തമാക്കിയത്.  100 കോടി രൂപയോളം മുടക്കി  കടലിന് അഭിമുഖമായി നില്‍ക്കുന്ന തരത്തിലാണ് താരത്തിന്റെ മുംബൈയിലെ പുതിയ വീട്.മുംബൈയിലെ ജുഹു വെര്‍സോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാര്‍ട്ട്‌മെന്റുകളാണ് താരം വാങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇപ്പോള്‍ ഹൃതിക് തന്റെ പുതിയ വീടിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതും പതിവാണ്.
 

Latest News