വിഷാദത്തിനു ചികിത്സക്കെത്തിയ യുവതിയോടു മോശമായി പെരുമാറി;ഡോക്ടര്‍ക്കെതിരെ കേസ്

കല്‍പറ്റ-ചികിത്സക്കെത്തിയ യുവതിയോടു  മോശമായി പെരുമാറിയെന്ന പരാതിയില്‍ ജനറല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ധനും ലഹരിമോചന ചികിത്സാകേന്ദ്രം മേധാവിയുമായ ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെ പോലീസ് കേസെടുത്തു.


18 വയസ്സായ കല്‍പറ്റ സ്വദേശിനിയുടെ  പരാതിയിലാണ് പോലീസ് നടപടി.പുതിയ ബസ്സ്റ്റാന്‍ഡിനു സമീപം ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കില്‍ വിഷാദരോഗത്തിനാണ് യുവതി ചികിത്സ നേടിയിരുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ക്ലിനിക്കിലെത്തിയപ്പോഴാണ് മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ മൊഴി.ഡോക്ടര്‍ ഒളിവിലാണ്.

Latest News