അബുദാബി- യു.എ.ഇയില്‍ 2037 പേര്‍കൂടി കോവിഡ് 19 മുക്തരായി. 1359 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ്മൂലം മരിച്ചവര്‍ ആകെ 477 ആയി.
കോവിഡ് നിയമം ലംഘിച്ച വ്യക്തികളും സ്ഥാപനങ്ങളുമുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പിഴ ചുമത്തി. എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പറിലോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണം.
അബുദാബി ക്വാളിറ്റി ആന്റ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലുമായി സഹകരിച്ച് ജി 42 ഹെല്‍ത്ത് കെയര്‍ കമ്പനിയായ ബയോജെനിക്‌സ് ലാബ്‌സ് കോവിഡ് 19 ബാഹ്യ പരിശോധനക്കായി ആദ്യത്തെ പ്രൊഫിഷ്യന്‍സി ടെസ്റ്റിംഗ് പ്രോഗ്രാം ആരംഭിച്ചു. രാജ്യത്ത് കോവിഡ് 19 പരിശോധനയ്ക്കുള്ള ഗുണനിലവാരം ഉയര്‍ത്തുകയെന്നതാണ് പിടി പ്രോഗ്രാം ലക്ഷ്യമിടുന്നത്.