എന്താ രജിഷേ ഒരു വാട്‌സ് ആപ്പ് ഒക്കെ വേണ്ടേ? 

പേരാമ്പ്ര-മലയാളത്തില്‍ ഹിറ്റായി മാറിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലുടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് രജിഷ വിജയന്‍. ആദ്യ ചിത്രം തനിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നതായി താരം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ സിനിമയില്‍ താരത്തിന്റെ കഥാപാത്രം ശ്രദ്ധാകേന്ദ്രമായിരുന്നു. അതിന് ശേഷം ശക്തമായ വേഷങ്ങളിലൂടെ താരം നിരവധി ആരാധകരെ സ്വന്തമാക്കി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം രജിഷ അഭിനയിച്ചു.
ജൂണ്‍ എന്ന സിനിമക്കായി താരം നടത്തിയ മേക്കോവറും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തമിഴില്‍ ധനുഷിനൊപ്പം അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം. കോവിഡ് കാരണം ലോക്ഡൗണ്‍ ആയതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഗ്മെന്റില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ചോദ്യം.
താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നല്‍കിയത്. മലയാള സിനിമയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്ന് സോഷ്യല്‍ മീഡിയ രജിഷയെ വിശേഷിപ്പിക്കുകയാണ്. മറ്റനേകം ചോദ്യങ്ങള്‍ക്കും താരം സെഗ്മെന്റില്‍ ഉത്തരം നല്‍കി.
 

Latest News