Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ ഒ.ടി. ടി റിലീസായി ദീപാവലിക്ക്

ചെന്നൈ-തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന മൂക്കുത്തി അമ്മന്‍ ഒ. ടി. ടി റിലീസ് ആയി ഒരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറ നീക്കം. ചിത്രത്തിന്റെ സംവിധായകനായ ആര്‍.ജെ ബാലാജിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയന്‍താര വേഷമിടുന്നത്. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു.ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.വെല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ.ഗണേഷ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 

Latest News