Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഞ്ജരിയോട്  ഇപ്പോള്‍ എല്ലാരും ചോദിക്കുന്നു സിനിമയിലേക്കാണോയെന്ന്

മുംബൈ-ഒരുപാട് ഗാനങ്ങള്‍ ആലപിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. ആസ്വാദകരുടെ ഉള്ളില്‍ നിരവധി പാട്ടുകളിലൂടെ തന്റെ മധുര ശബ്ദം വിതറാന്‍ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ജീവിതത്തില്‍ പലപ്പോഴും പല പ്രശ്‌നങ്ങളും ഉണ്ടായപ്പോള്‍ അതില്‍ തളരാതെ താരത്തെ പിടിച്ചു നിര്‍ത്തിയത് സംഗീത ജീവിതമായിരുന്നു. വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍
കീഴടക്കി ഗാന ആലാപന രംഗത്ത് തന്റേതായ ഇടം കണ്ടെത്താന്‍ താരത്തിന് സാധിച്ചു.
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്ക് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി സജീവമായത്. 200ഓളം ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. സാധാരണ നാടന്‍ ലുക്കില്‍ കണ്ടിരുന്ന താരത്തിന്റെ മേക്കോവര്‍ ലുക്ക് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. താരത്തിന്റെ പുതിയ മേക്കോവറുമായി ബന്ധപ്പെട്ട ചോദ്യത്തിന് മഞ്ജരി അഭിമുഖത്തില്‍ മറുപടി പറഞ്ഞത് ഇങ്ങനെ; എനിക്കുണ്ടായ മാറ്റം ഞാന്‍ ആരെയെങ്കിലും കാണിക്കാനോ അഭിനയിക്കാനോ ഒന്നും അല്ല. എന്റെ ഇഷ്ടത്തിനായി ചെയ്തതാണ്. ഉപരിപഠനത്തിന് മുംബൈയില്‍ പോയതാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ഒരുപാട് കാര്യങ്ങളില്‍ മാറ്റം വന്ന് തുടങ്ങിയത്. അവിടെ ആരും ആരെയും ശ്രദ്ധിക്കാറില്ല. ഒരൊത്തൊരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കും. അവിടെ പോയതിന് ശേഷമാണ് എനിക്ക് നല്ല മാറ്റം ഉണ്ടായത്. നിങ്ങള്‍ പറയുന്ന മേക്കോവര്‍ ഏത് പോയിന്റില്‍ സംഭവിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല.
പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നി. എന്റെ സന്തോഷം മാത്രമാണ് ഞാന്‍ നോക്കുന്നത്. മേക്കോവറിന് ശേഷം സുഹൃത്തുക്കള്‍ എല്ലാം ചോദിക്കുന്നുണ്ട് സിനിമയില്‍ അഭിനയിച്ചുകൂടെ എന്ന്, നല്ല ടീമിന്റെ കൂടെ ഒരു സിനിമ വരികയാണെങ്കില്‍ ആലോചിക്കും. അതും അച്ഛനും അമ്മയും ഓക്കേ പറയുകയാണെങ്കില്‍ ഞാന്‍ ഡബിള്‍ ഓക്കേ. സമയമുണ്ടല്ലോ. നമ്മുക്ക് നോക്കാം. മഞ്ജരി പറഞ്ഞു

Latest News