ലോകത്ത് കോവിഡ് ബാധിതര്‍ നാലേകാല്‍ കോടിയിലേക്ക്

വാഷിംഗ്ടണ്‍- ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 4,24,13,497 ആയി വര്‍ധിച്ചു. ജോണ്‍ണസ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരമാണിത്.

ഏഴ് രാജ്യങ്ങളില്‍ 10 ലക്ഷത്തിനു മുകളിലും എട്ടുമുതല്‍ 13 വരെ സ്ഥാനങ്ങളിലുള്ള രാജ്യങ്ങളില്‍ അഞ്ച് ലക്ഷത്തിനു മുകളിലുമാണ് കോവിഡ് ബാധിതരുടെ എണ്ണം.

11,48,015 പേരാണ് വിവിധ രാജ്യങ്ങളില്‍ രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 98,73,717 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 75,925 പേരുടെ നില ഗുരുതരമാണ്. 3,13,91,765 പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഇപ്പോഴും കോവിഡ് അതിവേഗം പടരുന്നത്. കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്തും ബ്രസീലും ഇന്ത്യയും രണ്ടും മൂന്നും സ്ഥാനത്തുമാണ്.

 

Latest News