Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഭിമാനത്തോടെ ഇടതു മുന്നണിയിൽ; മന്ത്രിസഭയിലേക്കില്ലെന്ന് ജോസ് കെ.മാണി 

എൽ.ഡി.എഫ് ഘടക കക്ഷിയായ ശേഷം കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ.മാണി ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നിവേദനം കൈമാറുന്നു.

കോട്ടയം- എൽ.ഡി.എഫ് ഘടക കക്ഷിയായതിൽ അഭിമാനമുണ്ടെന്നും മന്ത്രിസഭയിലേക്കില്ലെന്നും സൂചന നൽകി കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ.മാണി.  
ഇടതു മുന്നണിയിൽ അംഗമായ ശേഷം ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കാനെത്തിയതായിരുന്നു ജോസ് കെ.മാണി. രാജ്യസഭാ എം.പിസ്ഥാനം രാജിവെച്ച ജോസ് കെ.മാണി മന്ത്രിസഭയിൽ പ്രവേശിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ വാർത്ത. റോഷി അഗസ്റ്റിൻ, ഡോ. എൻ.ജയരാജ് എന്നിവരും മന്ത്രിമാരാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. 


 സന്നദ്ധത പ്രകടിപ്പിച്ച് എട്ടാംനാൾ തന്നെ ഇടതു മുന്നണിയുടെ ഭാഗമായെങ്കിലും ഇടതു മുന്നണി മന്ത്രിസഭയിലേക്ക് ഇല്ലെന്ന സൂചനയാണ് അവർ നൽകുന്നത്. ഇടതു മുന്നണിയുടെ ഘടക കക്ഷിയായതിലുള്ള സന്തോഷം നേരിട്ടറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ജോസ് കെ.മാണി ഈ കൂടിക്കാഴ്ചയിൽ തങ്ങളുടെ നിലപാട് തുറന്നു പറഞ്ഞു എന്നാണ് അറിയുന്നത്. കാർഷിക മേഖലയിൽ അടിയന്തരമായി നടപ്പാക്കേണ്ട ചില പദ്ധതികളെക്കുറിച്ചുള്ള നിവേദനം കൈമാറിയ ജോസ് കെ.മാണി പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ ചില വികസന പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. മുന്നണി ഘടകകക്ഷി എന്ന നിലയിലുളള സ്ഥാനങ്ങൾ ഒന്നും തൽക്കാലത്തേക്ക് വേണ്ടെന്ന നിലപാടിലാണ് പാർട്ടി എന്നാണ് അറിയുന്നത്. മന്ത്രിപദമോ, കോർപറേഷൻ ബോർഡ് പദവികളോ സ്വീകരിക്കേണ്ടെന്നാണ് സമീപനം. രാജ്യസഭാ എം.പി പദം രാജിവെച്ച ജോസ് കെ.മാണി മന്ത്രിസഭയിൽ പ്രവേശിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ വാർത്ത.


റോഷി അഗസ്റ്റിൻ, ഡോ. എൻ.ജയരാജ് എന്നിവരിൽ ഒരാളും മന്ത്രിയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മന്ത്രിസഭാ വികസനമില്ലെന്ന് സി.പി.എം നേരത്തെ തന്നെ സൂചന നൽകിയിരുന്നു. തൽക്കാലം ഇങ്ങനെ ഒരു ആലോചനയില്ലെന്ന് കേരള കോൺഗ്രസ്-എം നേതാക്കളും അറിയിച്ചു. കാർഷിക മേഖലയ്ക്കും പാലായ്ക്കുമായി ചില വികസന പാക്കേജുകൾക്ക്  അംഗീകാരം നേടിയെടുക്കാനാണ് പാർട്ടിയുടെ ശ്രമം. റബറിന് വില സ്ഥിരതാ ഫണ്ട് 175-200 രൂപയായി ഉയർത്തുക, ഇടുക്കിയിലെ പട്ടയ വിതരണം ഊർജിതമാക്കുക, വിദ്യാഭ്യാസ മേഖലയും കാർഷിക രംഗവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയും ക്രിസ്ത്യൻ സഭകളും മുന്നോട്ടു വെച്ചിട്ടുള്ള ചില പാക്കേജുകൾക്ക് അംഗീകാരം നേടുക ഇവയാണ് ഇതിൽ മുൻഗണന.


പാലാ നിയോജക മണ്ഡലത്തിൽ കെ.എം മാണി ആരംഭിച്ചതും പൂർത്തീകരിക്കാൻ ബാക്കി കിടക്കുന്നതുമായ പദ്ധതികൾ വേഗത്തിലാക്കണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. കൂടാതെ കെ.എം മാണി സ്മാരക നിർമാണം എത്രയും വേഗം ആരംഭിക്കണമെന്നും പാർട്ടി അഭ്യർഥിച്ചിട്ടുണ്ട്. ഇതിലേക്കായി കഴിഞ്ഞ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. റോഷി അഗസ്റ്റിന്റെ മണ്ഡലമായ ഇടുക്കിയിലും ഡോ. എൻ.ജയരാജിന്റെ മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലും ചില പദ്ധതികളുടെ പൂർത്തീകരണത്തിനാവശ്യമായ സർക്കാർ സഹായങ്ങളും ജോസ് കെ.മാണി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തു വരുന്ന മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായേക്കും. 

 

Latest News